ഇന്ദിരക്ക് വേണം സുമനസ്സുകളുടെ സഹായം
text_fieldsഇന്ദിര
മാനന്തവാടി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുടുംബം ചികിത്സാസഹായം തേടുന്നു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഇടിക്കരയിൽ താമസിക്കുന്ന സമ്പത്തിങ്കൽ പ്രഭാകരന്റെ ഭാര്യ ഇന്ദിരയാണ് ചികിത്സാസഹായം തേടുന്നത്. അസുഖത്തെ തുടർന്ന് ഇന്ദിര കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിദിനം 70,000ത്തോളം രൂപയാണ് ചികിത്സക്കായി ചെലവഴിക്കേണ്ടത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് പ്രഭാകരൻ. മൂന്നു പെൺമക്കളടക്കുന്ന ഈ കുടുംബത്തിന് ചികിത്സക്കായി മാത്രം 20 ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. ചികിത്സ തുക ശേഖരിക്കുന്നതിനായി കമ്മിറ്റിയുണ്ടാക്കുകയും തലപ്പുഴ കനറാ ബാങ്കിൽ 110105513476, IFSC CNRB-0001136 നമ്പറായി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഉദാരമതികൾ സഹായിക്കണം. വാർത്തസമ്മേളനത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, ടി.കെ. ഗോപി, പി.ജി. ഭാസ്കരൻ, ഇ. മാധവൻ, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

