വയനാട്ടിൽ പകുതിയിലധികം വാർഡുകൾ കണ്ടെയ്ൻമെൻറായാൽ പഞ്ചായത്ത് അടച്ചിടും
text_fieldsrepresentative image
കൽപറ്റ: ജില്ലയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി കണ്ടെയ്ൻമെൻറ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.
ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാന പ്രകാരമാണ് മാറ്റം. ഒരു വാര്‍ഡില്‍ 10 അല്ലെങ്കില്‍ അതിലധികം വീടുകളില്‍ കോവിഡ് രോഗബാധിതരുണ്ടെങ്കിൽ ആ വാര്‍ഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കും.
ഇതിനായി മെഡിക്കല്‍ ഓഫിസര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് നിർദേശം നല്‍കുകയും സെക്രട്ടറി അത് ജില്ല കലക്ടര്‍ക്ക് അയക്കുകയും ചെയ്യണം. കോവിഡ് പോര്‍ട്ടലിലൂടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. ഒരു തദ്ദേശ സ്ഥാപനത്തിലെ പകുതിയില്‍ അധികം വാര്‍ഡുകള്‍ കണ്ടെയ്ൻമെൻറായാല് ആ തദ്ദേശ സ്ഥാപനം പൂര്‍ണമായി അടച്ചിടും.
ഏതെങ്കിലും മേഖലയിലെ കേസുകളുടെ/പ്രാഥമിക സമ്പര്‍ക്കങ്ങളുടെ എപ്പിഡമിയോളജിക്കല്‍ പരിശോധനയില്‍ അവിടെ ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ അവിടെ കണ്ടെയ്ൻമെൻറ് ആക്കാൻ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ശിപാര്‍ശ നല്‍കാമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

