അനധികൃത സ്വർണ ഖനനം; കുഴികൾ മൂടിത്തുടങ്ങി
text_fieldsദേവാല കാട്ടിമട്ടം ഭാഗത്തെ അനധികൃത സ്വർണ ഖനന കുഴികൾ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ മണ്ണിട്ട് മൂടുന്നു
ദേവാല: കാട്ടിമട്ടം ഭാഗത്ത് അനധികൃതമായി സ്വർണം കുഴിച്ചെടുക്കാൻ ഖനനം നടക്കുന്ന പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഗൂഡല്ലൂർ ഫോറസ്റ്റ് ഓഫിസർ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.
ഇവിടെ 50ലധികം പുതിയ കുഴികൾ കുഴിച്ചെന്നും അവയിൽ സ്വർണ നിക്ഷേപമുണ്ടെന്നും കണ്ടെത്തുകയും ഈ കുഴികൾ വനം വകുപ്പ് താൽക്കാലികമായി അടക്കുകയും ചെയ്തു. 10 ദിവസത്തിനുള്ളിൽ എല്ലാ കുഴികളും അടക്കുമെന്നും അറിയിച്ചു.
ദേവാല വന സംരക്ഷണ കേന്ദ്രത്തിലെ സ്വർണ ഖനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. മേഖല റവന്യൂ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും വനപരിധിലാണ് വരുകയെന്നും വ്യക്തമായതോടെയാണ് വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

