ചെങ്കുറ്റി ഉന്നതിക്കാർക്ക് വെള്ളം കുടിക്കണമെങ്കിൽ അരിച്ചെടുക്കണം
text_fieldsപുത്തൂര്‍വയല്‍ ചെങ്കുറ്റി ഉന്നതിയിലെ കിണർ വെള്ളം കലങ്ങിയ നിലയിൽ
പുത്തൂർ വയൽ: ഇത്തവണ വോട്ട് തേടിയെത്തുന്നവരോട് തങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന ആവശ്യം മാത്രമാണ് പുത്തൂര്‍വയല്‍ ചെങ്കുറ്റി ഉന്നതിക്കാര്‍ ആവശ്യപ്പെടുന്നത്.പുത്തൂര്‍വയല്‍ ചെങ്കുറ്റി ഉന്നതി നിവാസികള്‍ക്ക് കുടിക്കാൻ പോലും ശുദ്ധജലം ലഭിക്കണമെങ്കിൽ തുണി ഉപയോഗിച്ച് അരിച്ചെടുക്കേണ്ട അവസ്ഥയാണ്.
ഉന്നതിയിലെ കിണറുകളിലെ വെള്ളം കലങ്ങിയ നിലയിലായതിനാൽ അരിച്ചെടുക്കേണ്ടി വരുന്നത്. പൊതുകിണര്‍ ഉള്‍പ്പെടെ നാല് കിണറുകള്‍ പ്രദേശത്തുണ്ടെങ്കിലും ഒന്നില്‍ പോലും ശുദ്ധജലം കിട്ടാനില്ല. മഴക്കാലങ്ങളില്‍ മഴവെള്ളം ശേഖരിച്ചാണ് ഉന്നതിക്കാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ, വേനല്‍ കാലത്താണ് കുടിക്കാനുള്ള വെള്ളത്തിന് പെടാപ്പാട്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് പലരും വന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കാറുണ്ടെങ്കിലും ആരും നിറവേറ്റാറില്ലെന്ന് ഉന്നതിക്കാര്‍ പറയുന്നു.
ഇത്തവണയും വോട്ട് തേടിയെത്തിയവരോട് ശുദ്ധജലമാണ് ഉന്നതിക്കാര്‍ ആവശ്യപ്പെടുന്നത്. ജല്‍ ജീവന് മിഷന്റെ ഭാഗമായുള്ള കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും വെള്ളം ലഭിച്ചിട്ടില്ല. വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും പ്രധാന ടാങ്കിലേക്ക് ഇതുവരെയും വെള്ളമെത്താത്തതാണ് പ്രശ്നം ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

