Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുത്തങ്ങ വനത്തിൽ...

മുത്തങ്ങ വനത്തിൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ശിക്കാർ; പൊലീസുകാരന്​ സസ്പെൻഷൻ

text_fields
bookmark_border
മുത്തങ്ങ വനത്തിൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ശിക്കാർ; പൊലീസുകാരന്​ സസ്പെൻഷൻ
cancel
camera_alt

വ​ന​ത്തി​ൽ തോ​ക്കു​മാ​യി പ്ര​വേ​ശി​ച്ച കോ​ൺ​സ്​​റ്റ​ബി​ൾ സി​ജു

ഗൂ​ഡ​ല്ലൂ​ർ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം തോ​ക്കു​മാ​യി മു​ത്ത​ങ്ങ സം​ര​ക്ഷി​ത വ​ന​ത്തി​ൽ ശി​ക്കാ​റി​നു​പോ​യ പൊ​ലീ​സ് ​കോ​ൺ​സ്​​റ്റ​ബി​ളി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. നീ​ല​ഗി​രി-​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലെ എ​രു​മാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ കോ​ൺ​സ്​​റ്റ​ബിൾ സി​ജു​വി​നെ​യാ​ണ് (40) നീ​ല​ഗി​രി എ​സ്.​പി ആ​ശി​ഷ് റാ​വ​ത്ത് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ത്തു ദി​വ​സം മു​ൻപ് സി​ജു​വും സു​ഹൃ​ത്തു​ക്ക​ളും തോ​ക്കു​മാ​യി മു​ത്ത​ങ്ങ വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ഹെ​ഡ് ലൈ​റ്റ്, ​നാ​ട​ൻ തോ​ക്ക് എന്നിവയു​മാ​യി വ​ന​ത്തി​ലൂ​ടെ സി​ജു പോ​വു​ന്ന​ത് കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം ഭൂ​മ​ട്ടം വ​ന​പാ​ല​ക​ർ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി കാ​മ​റ ദൃ​ശ്യം ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.

ദൃശ്യങ്ങൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗൂ​ഡ​ല്ലൂ​ർ ധ​ർ​മ​ഗി​രി സ്വ​ദേ​ശി​യും എ​രു​മാ​ട് സ്​​റ്റേ​ഷ​നി​ലെ കോ​ൺ​സ്‌​റ്റ​ബിൾ സി​ജു​വാ​െ​ണ​ന്ന് വ്യ​ക്ത​മാ​യ​ത്. സം​ഭ​വ ദി​വ​സം ഇ​യാ​ൾ എ​രു​മാ​ട് സ്‌​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു​വെ​ന്നും സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthanga forestHunt
News Summary - Hunting with friends in Muthanga forest; Policeman suspended
Next Story