നാടൻതോക്കും തിരയുമായി വേട്ടസംഘം പിടിയിൽ
text_fieldsഇരുളം മടുർ വനത്തിൽ നാടൻ തോക്കും തിരയുമായി പിടിയിലായവർ
ഇരുളം: സൗത്ത് വയനാട് ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീനാച്ചി-കേണിച്ചിറ റോഡിന് സപീപം മടുർ വനത്തിൽ തോക്കും തിരയുമായെത്തിയ മൂന്നുപേർ പിടിയിൽ.
നാടൻ തിര തോക്കും വെടിക്കോപ്പുകളുമായി കാറിലെത്തിയ കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ കല്ലുവീട്ടിൽ ഫവാസ് (32), ഉമ്മിണി കുന്നുമ്മൽ മുഹമ്മദ് സാലിഹ് (39), പുളിഞ്ചോല ജുനൈദ് (34) എന്നിവരാണ് വേട്ട ശ്രമത്തിനിടെ വനപലകരുടെ പിടിയിലായത്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിനീഷ് കുമാർ, പി.ജെ. ജയേഷ്, ദേവൻ കാട്ടിക്കൊല്ലി, സുരേഷ് ഞാറ്റാടി, ബാബു ചീയമ്പം എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്. താമരശേരി അമരാട്, കക്കയം, വയനാട് ഭാഗങ്ങളിൽ വേട്ട നടത്തി കാട്ടിറച്ചി വിൽപന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് ചേതലത്ത് റെയിഞ്ച് ഓഫിസർ എം.കെ. രാജീവ്കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

