Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; വൻ ഗതാഗതക്കുരുക്ക്

text_fields
bookmark_border
താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; വൻ ഗതാഗതക്കുരുക്ക്
cancel

വൈത്തിരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാംവളവിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെയാണ് ടിപ്പർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ടിപ്പർ ലോറിയിലെ ഡ്രൈവർ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചുണ്ടയിൽ മുതൽ താഴെ നാലാംവളവ് വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. അവധിദിവസം വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huge traffic jam at Thamarassery pass
Next Story