വയനാട്ടിൽ കാട്ടുതേൻ ഉത്പാദനത്തിൽ വൻ കുറവ്
text_fieldsപുൽപള്ളി: വയനാട്ടിൽ കാട്ടുതേൻ ഉത്പാദനത്തിൽ വൻ കുറവ്. കാലാവസ്ഥാവ്യതിയാനമാണ് തേൻ കുറയാനിടയാക്കിയത്. വിവിധ പട്ടികവർഗ സഹകരണ സംഘങ്ങളിൽനിന്ന് ഇത്തവണ കുറഞ്ഞ തോതിലാണ് തേൻ എത്തിയത്. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര വിഭാഗക്കാരാണ് തേൻ സംഭരിക്കുന്നവരിൽ ഭൂരിഭാഗവും. വൻ മരങ്ങളിലെ കൂടുകളിൽനിന്ന് തേൻ എടുക്കുന്നതിന് ഇവർക്ക് പ്രത്യേക വിരുതുണ്ട്. ഇത്തവണ 700 രൂപ തോതിലാണ് കാട്ടുതേൻ വിറ്റുപോയത്.
വൻതേൻ, ചെറുതേൻ, പുറ്റുതേൻ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇതിൽ ചെറുതേൻ തീരെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ. ഏപ്രിലിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിക്കുന്നതാണ് ജില്ലയിലെ തേൻകാലം. വനത്തിൽനിന്നുള്ള തേനിന് വൻ ഡിമാന്റാണ്. സംസ്കരിക്കാത്തതും കൃത്രിമ ചേരുവകൾ ഇല്ലാത്തതുമായ കാട്ടുതേൻ തേടി മറ്റു ജില്ലകളിൽ നിന്നുള്ളവർ പോലും വയനാട്ടിൽ എത്താറുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

