സിവിൽ സർവിസ് റാങ്ക് തിളക്കവുമായി ഹൃദ്യ
text_fieldsകൽപറ്റ: സിവിൽ സർവിസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ പൊതുവിഭാഗത്തിൽ 202ാം റാങ്കിന്റെ നേട്ടവുമായി കൽപറ്റ സ്വദേശി ഹൃദ്യ എസ്. ബിജു. മുണ്ടേരി പൊലീസ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഇ.കെ. ബിജുവിന്റെയും എം. സ്മിതയുടെയും മകളാണ് ഈ മിടുക്കി. കണിയാമ്പറ്റ കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറാണ് ബിജു. കാലിക്കറ്റ് യൂനിവേഴ്സിറ്റി അസി. സെക്ഷൻ ഓഫിസറാണ് കണിയാമ്പറ്റ ക്യൂടെകിലെ സ്മിത. കാലിക്കറ്റ് എൻ.ഐ.ടിയിൽ രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ ഋത്വിക് എസ്. ബിജുവാണ് സഹോദരൻ.
ഇത് രണ്ടാമത്തെ ശ്രമത്തിലാണ് ഹൃദ്യക്ക് സിവിൽ സർവിസ് സ്വപ്നം പൂവണിയുന്നത്. കൽപറ്റ എസ്.കെ.എം.ജെ ഹയർ സെകൻഡറി സ്കൂളിലാണ് ഒന്നുമുതൽ പ്ലസ്ടു വരെ പഠിച്ചത്. കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് ബി.എസ്സി ഫിസിക്സ് പൂർത്തിയാക്കി. തുടർന്നാണ് തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിൽ സിവിൽ സർവിസ് പരീക്ഷാപരിശീലനത്തിന് ചേർന്നത്. ഇന്ത്യൻ റവന്യൂ സർവിസോ (ഐ.ആർ.എസ്), ഇന്ത്യൻ പൊലീസ് സർവിസോ (ഐ.പി.എസ്) കിട്ടാനാണ് സാധ്യതയെന്നും റാങ്ക് നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഹൃദ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

