1000 രൂപ കിട്ടാത്ത വീട്ടമ്മമാർ സർക്കാറിനെതിരെ തിരിയുന്നു
text_fieldsഗൂഡല്ലൂർ: ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ വീട്ടമ്മമാർക്ക് ആയിരം രൂപ അനുവദിച്ച പദ്ധതി സ്വാഗതം ചെയ്യുന്നതോടൊപ്പം അതിനെതിരെ ഉയർന്ന എതിർപ്പുകളെ കുറിച്ചും കോൺഗ്രസിന്റെ ഓവാലി പഞ്ചായത്ത് പ്രസിഡന്റ് ഇബ്നു മുഖ്യമന്ത്രി സ്റ്റാലിന് നിവേദനം അയച്ചു.
സെപ്റ്റംബർ 15 മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കുന്ന കലൈഞ്ജർ വനിത അവകാശ പദ്ധതി തുക പല കുടുംബങ്ങളിലും എത്താത്തത് നിരാശജനകമാണ്. അപേക്ഷകരിൽ, നിരവധി കുടുംബങ്ങൾ നിരസിക്കപ്പെട്ടു. തിരസ്കരിക്കപ്പെട്ട കുടുംബങ്ങളിൽ 80 ശതമാനത്തിലധികം പേർക്കും പ്രത്യേകിച്ച് ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിൽ താമസിക്കുന്ന കർഷകർ, തോട്ടംതൊഴിലാളികൾ, കൂലിപ്പണിക്കാർ എന്നിവർക്ക് താങ്കളുടെ പിതാവിന്റെ പേരിൽ നടപ്പാക്കിയ പദ്ധതിക്ക് അർഹരാണ്.
ഇപ്രകാരം അർഹമായ തുക നിഷേധിക്കപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾ രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണവും പാനീയവുമില്ലാതെ ഓഫിസുകൾക്ക് മുന്നിൽ വീണ്ടും അപേക്ഷകൾ സമർപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അർഹതക്കുള്ള അപേക്ഷകൾ ശരിയായ രീതിയിൽ സൂക്ഷ്മപരിശോധന നടത്തിയിരുന്നെങ്കിൽ ആർക്കും ഈ ദുരവസ്ഥ നേരിടേണ്ടി വരില്ലായിരുന്നു എന്ന് ഇബ്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ അർഹരായ എല്ല കുടുംബിനികൾക്കും ആയിരം രൂപ ലഭിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

