Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരടിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
text_fieldsbookmark_border
ഗൂഡല്ലൂർ: കരടിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. ശ്രമധുര ഗ്രാമപഞ്ചായത്ത് മൺവയലിലെ മേലേത്ത് ജോയിയുടെ ഭാര്യ ജാൻസിയെയാണ് കരടി ആക്രമിച്ചത്. ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ വീടിന് പുറത്ത് വിറകെടുക്കാൻ ഇറങ്ങിയപ്പോഴാണ് കരടി ആക്രമിച്ചു 30 മീറ്റർ ദൂരം വലിച്ചുകൊണ്ടുപോയത്. ജോയിയും മക്കളും ഒച്ചവെച്ചതോടെ കരടി ഓടി. ഒരു കരടി കുട്ടിയും കൂടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജാൻസിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനപാലകർ അന്വേഷണമാരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

