Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആക്ഷൻ ഹീറോ ബിജു

ആക്ഷൻ ഹീറോ ബിജു

text_fields
bookmark_border
ആക്ഷൻ ഹീറോ ബിജു
cancel
camera_alt

ബിജു വർഗീസ് ആളുകൾക്ക് ടോക്കൺ നൽകുന്നു

പുൽപള്ളി: ടൗണിലെ ബാങ്കുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാൻ ഹോംഗാർഡി​െൻറ സേവനം മാതൃകാപരം.

പുൽപള്ളി പൊലീസ്​ സ്​റ്റേഷനിലെ ബിജു വർഗീസാണ് ടൗണിലെ തിരക്കേറെയുള്ള ബാങ്കുകൾക്ക് മുന്നിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നത്.

രാവിലെ എട്ടുമുതൽ കനറാ ബാങ്ക്, സൗത്ത് ഇന്ത്യൻബാങ്ക് എന്നിവയുടെ മുന്നിൽ ബിജു വർഗീസിനെ കാണാം. ട്രാഫിക് ഡ്യൂട്ടിക്കൊപ്പം ബാങ്കിൽ കയറാനുള്ള ടോക്കണും മറ്റും മിക്ക ദിവസങ്ങളിലും ഇദ്ദേഹമാണ് നൽകുന്നത്.

ആളുകളെ സാമൂഹിക അകലത്തിൽ നിർത്താനും ശ്രമിക്കുന്നു.

കൂടുതൽ തിരക്കുള്ള ദിവസങ്ങളിൽ ബിജുവി​െൻറ പ്രവർത്തനം മാതൃകാപരമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ബാങ്കിലെ തിരക്കൊഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

പെൻഷൻ കാർക്കും സാധാരണ ഇടപാടുകാർക്കും വെവ്വേറെ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulpallibiju vargeesehomeguard
Next Story