ജില്ലയിൽ അതിശക്ത മഴ തുടരും; ഇന്ന് ഓറഞ്ച് ജാഗ്രത
text_fieldsകൽപറ്റ: ജില്ലയിൽ വെള്ളിയാഴ്ചയും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ചയും ഓറഞ്ച് ജാഗ്രത നിർദേശമാണ് നൽകിയിരുന്നത്.
വ്യാഴാഴ്ച ഉച്ചവരെ ജില്ലയിൽ കാര്യമായ മഴ പെയ്തില്ലെങ്കിലും വൈകിട്ടോടെ ശക്തി പ്രാപിച്ചു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ ജില്ലയിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റോടെയുള്ള കനത്ത മഴക്കാണ് സാധ്യത.
വ്യാഴാഴ്ച വൈകിട്ട് മുതൽ ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിൽ പ്രഫഷനൽ കോളജുകളും അംഗൻവാടികളും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

