Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസു​സ്ഥി​ര...

സു​സ്ഥി​ര ടൂ​റി​സ​ത്തി​ന് മാ​ര്‍ഗ​രേ​ഖ; സ​ർ​വേ തു​ട​ങ്ങി

text_fields
bookmark_border
Guidelines for Sustainable Tourism
cancel
camera_alt

ടൂ​റി​സം സ​ർ​വേ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ക​ല​ക്ട​ര്‍ എ. ​ഗീ​ത നി​ര്‍വ​ഹി​ക്കു​ന്നു

ക​ൽ​പ​റ്റ: സു​സ്ഥി​ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് മാ​ര്‍ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ജി​ല്ല​യി​ൽ തു​ട​ങ്ങി. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ക​ല​ക്ട​ര്‍ എ. ​ഗീ​ത നി​ര്‍വ​ഹി​ച്ചു. ജി​ല്ല​യി​ലെ റി​സോ​ര്‍ട്ടു​ക​ള്‍, ഹോം​സ്റ്റേ, സ​ര്‍വി​സ് വി​ല്ല​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു​ള​ള സ​ർ​വേ ജി​ല്ല ടൗ​ണ്‍ പ്ലാ​ന​റു​ടെ കാ​ര്യാ​ല​യം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ റി​സോ​ര്‍ട്ടു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍, സ​ർ​വി​സ് വി​ല്ല​ക​ള്‍ എ​ന്നി​വ​യു​ടെ കെ​ട്ടി​ട നി​ര്‍മാ​ണ രീ​തി, ലൊ​ക്കേ​ഷ​ന്‍, മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം, സു​സ്ഥി​ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍ എ​ന്നീ ഘ​ട​കങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി മു​ഖേ​നെ​യാ​ണ് ഫീ​ല്‍ഡ് സ​ർ​വേ. ചോ​ദ്യാ​വ​ലി വ​ഴി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ ജി​യോ ടാ​ഗ് ഡാ​റ്റ​ബേ​സ് ത​യാ​റാ​ക്കി വി​ശ​ക​ല​നം ചെ​യ്യും. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ​രു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ തു​ട​ര്‍ സാ​ധ്യ​ത​ക​ള്‍ക്കും പ​രി​സ്ഥി​തി​ക്കും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ക്കു​ള്ള മാ​ര്‍ഗ​രേ​ഖ​യാ​ണ് പ​ഠ​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ല ടൗ​ണ്‍ പ്ലാ​ന​ര്‍ ഡോ. ​ആ​തി​ര ര​വി, ത​ദ്ദേ​ശ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ര്‍ പി. ​ജ​യ​രാ​ജ​ന്‍, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ കെ.​എ​സ്. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsGuidelinesTourism
News Summary - Guidelines for Sustainable Tourism; The survey has started
Next Story