Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂഡല്ലൂർ മണ്ഡലം;...

ഗൂഡല്ലൂർ മണ്ഡലം; പ്രചാരണം ശക്തമാക്കി മുന്നണികൾ

text_fields
bookmark_border
ഗൂഡല്ലൂർ മണ്ഡലം; പ്രചാരണം ശക്തമാക്കി മുന്നണികൾ
cancel
camera_alt

1.വോ​ട്ട് അ​ഭ്യ​ർ​ഥ​ന​ക്കി​ടെ ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം നൃ​ത്തം​ചെ​യ്യു​ന്ന പൊ​ൻ​ജ​യ​ശീ​ല​ൻ എം.​എ​ൽ.​എ 2. പ​ന്ത​ല്ലൂ​രി​ൽ വെ​ള്ളി​യാ​ഴ്ച അ​ഡ്വ. ദ്രാ​വി​ഡ​മ​ണി പ​ള്ളി​യി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

ഗൂ​ഡ​ല്ലൂ​ർ: ക​ലാ​ശ​ക്കൊ​ട്ടി​ന് നാ​ലു​ദി​വ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഗൂ​ഡ​ല്ലു​രി​ൽ പ്ര​ധാ​ന രാ​ഷ്ട്രീ​യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സ്, ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി, മു​സ്‍ലിം ലീ​ഗ്, വി.​സി.​കെ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട മു​ന്ന​ണി ബ​ല​ത്തി​ലാ​ണ് ദ്രാ​വി​ഡ ക​ക്ഷി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. 2011ലും 2016​ലും ഡി.​എം.​കെ​യു​ടെ അ​ഡ്വ. ദ്രാ​വി​ഡ​മ​ണി​യും 2021ൽ ​എ.​ഡി.​എം.​കെ​യി​ലെ അ​ഡ്വ. ജ​യ​ശീ​ല​നു​മാ​ണ് വി​ജ​യി​ച്ച​ത്. ഇ​വ​ർ ത​മ്മി​ലെ മ​ത്സ​ര​മാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​ഞ്ചു​പ​തി​റ്റാ​ണ്ടാ​യി ജ​ന്മം ഭൂ​മി പ​രി​ഹാ​ര​മാ​ണ് പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യം. മാ​റി​മാ​റി വ​രു​ന്ന ദ്രാ​വി​ഡ ക​ക്ഷി​ക​ൾ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ആ​ത്മാ​ർ​ഥ ശ്ര​മം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​വി​ഷ​യ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തും പ​രി​ഹാ​രം പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തും. പ​ട്ട​യ ഭൂ​മി​യി​ലെ ടി.​എ​ൻ.​പി.​എ​ഫ് ആ​ക്ടി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചു​സെൻറ് ഭൂ​മി​പോ​ലും വി​ൽ​ക്കാ​നാ​കാ​തെ ജ​നം വ​ല​യു​ക​യാ​ണ്.

തേ​യി​ല കൃ​ഷി​യെ ആ​ശ്ര​യി​ച്ചാ​ണ് ഭൂ​രി​പ​ക്ഷ ജ​ന​ങ്ങ​ളും നി​ല​കൊ​ള്ളു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യം കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​ണ്. തേ​യി​ല കൃ​ഷി ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ബ​ദ​ൽ വ​രു​മാ​ന മാ​ർ​ഗം ടൂ​റി​സ​മാ​ണ്. ഇ​തി​നാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും സെ​ക്ഷ​ൻ 17 പ്ര​ശ്ന​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലെ കേ​സി​ൽ ക​ക്ഷി​ചേ​രു​മെ​ന്നും പ​റ​ഞ്ഞ് സി​റ്റി​ങ് എം.​എ​ൽ.​എ പൊ​ൻ​ജ​യ​ശീ​ല​ൻ രം​ഗ​ത്തു​ണ്ട്.

എ​ന്നാ​ൽ, പ​തി​റ്റാ​ണ്ടു​കാ​ലം എം.​എ​ൽ.​എ​യാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ അ​ഡ്വ. ദ്രാ​വി​ഡ​മ​ണി പ​റ​യു​ന്ന​ത് സെ​ക്ഷ​ൻ 17 ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യം​വാ​ങ്മൂ​ലം ന​ൽ​കി​യ​തെ​ന്നാ​ണ്. ഇ​തോ​ടെ കൈ​വ​ശ ഭൂ​മി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കും. ഇ​തു​വ​ഴി വൈ​ദ്യു​തി ല​ഭ്യ​മാ​കും. മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭൂ​മി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കൈ​വ​ശ ഭൂ​മി​യി​ൽ 10,000 ഏ​ക്ക​ർ ഭൂ​മി​യെ​ങ്കി​ലും പ​ട്ട​യം ന​ൽ​കാ​ൻ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് യു.​പി.​എ സ​ഖ്യ​ത്തി​ന്റെ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​ര​ണ്ടു​കാ​ര്യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​ണ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​ന്ന​ത്. സ്റ്റാ​ലി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്നും ചി​ല എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ട​പ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ​ക്കും ചി​ല​ർ വി​ജ​യം പ്ര​വ​ചി​ക്കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ ത​ങ്ങ​ളെ എ​തി​ർ​ത്ത അ​ന്ത​രി​ച്ച ന​ട​ൻ വി​ജ​യ​കാ​ന്തി​ന്റെ പാ​ർ​ട്ടി, ക​മ​ൽ​ഹാ​സ​ന്റെ മ​ക്ക​ൾ നീ​തി മ​യ്യം, എ​സ്.​ഡി.​പി.​ഐ എ​ന്നീ പാ​ർ​ട്ടി​ക​ൾ ഒ​പ്പ​മു​ണ്ടെ​ന്നും അ​തി​നാ​ൽ, ശ​ക്ത​മാ​യ സ​ഖ്യ​മാ​ണ് ത​ങ്ങ​ളെ​ന്നും ഡി.​എം.​കെ മ​ന്ത്രി​മാ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം ബി.​ജെ.​പി, പ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി, ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ട്ട എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ന് വി​ജ​യ​സാ​ധ്യ​ത ഉ​ണ്ടെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ന​ട​ൻ വി​ജ​യ് യു​ടെ ടി.​വി.​കെ പാ​ർ​ട്ടി കു​റെ വോ​ട്ടു​ക​ൾ പി​ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ന് ചി​ല​ർ വി​ജ​യ​സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന​ത്.

ഗൂ​ഡ​ല്ലൂ​രി​ൽ മൂ​ന്നാം​സ്ഥാ​ന​ത്ത് വ​രു​ന്ന​ത് നാം ​ത​മി​ഴ​ർ ക​ക്ഷി​യാ​ണ്. അ​വ​ർ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7317 വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. ടി.​വി.​കെ എ​ത്ര​വോ​ട്ട് പി​ടി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. ര​ണ്ട് സ്വ​ത​ന്ത്ര​ന്മാ​ർ മ​ത്സ​രം​രം​ഗ​ത്ത് ഉ​ണ്ടെ​ങ്കി​ലും അ​വ​ർ ഭീ​ഷ​ണി​യ​ല്ല. ദ്രാ​വി​ഡ​മ​ണി​ക്കു​വേ​ണ്ടി നീ​ല​ഗി​രി എം.​പി എ. ​രാ​ജ​യും പൊ​ൻ​ജ​യ​ശീ​ല​നു​വേ​ണ്ടി മു​ൻ മ​ന്ത്രി വേ​ലു​മ​ണി​യും പ്ര​ചാ​ര​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. നാം ​ത​മി​ഴ​ർ ക​ക്ഷി​യു​ടെ കാ​ർ​ത്തി​ക്കി​ന്റെ പ്ര​ചാ​ര​ണ​വും തു​ട​രു​ന്നു. ടി.​വി.​കെ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ സാ​ന്നി​ധ്യ​വും അ​വ​സാ​നം പ്ര​ക​ട​മാ​യി. മ​ണ്ഡ​ല​ത്തി​ൽ 89910 പു​രു​ഷ​ന്മാ​രും 95481 സ്ത്രീ​ക​ളും ഏ​ഴ് മൂ​ന്നാം വി​ഭാ​ഗ​ക്കാ​രും ഉ​ൾ​പ്പെ​ടെ 185398 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വോ​ട്ടെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വീ​ടു​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaigngudalurconstituencyWayanad
News Summary - Gudalur constituency; Fronts intensify campaign
Next Story