Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവയനാടിനെ ആസ്വദിച്ച്​​...

വയനാടിനെ ആസ്വദിച്ച്​​ ഉലകംചുറ്റും ജർമൻ കുടുംബം

text_fields
bookmark_border
വയനാടിനെ ആസ്വദിച്ച്​​ ഉലകംചുറ്റും ജർമൻ കുടുംബം
cancel
camera_alt

കാ​ര​വ​നി​ൽ ലോ​കം ചു​റ്റു​ന്ന ജ​ർ​മ​ൻ കു​ടും​ബ​ത്തി​ന്​ ഡ​ബ്ല്യു.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ.​പി. സെയ്ദല​വി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

വൈ​ത്തി​രി: മെ​ഴ്‌​സി​ഡ​സ് കാ​ര​വ​നി​ൽ ഉ​ല​കം ചു​റ്റു​ന്ന ജ​ർ​മ​ൻ കു​ടും​ബം വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് വ​യ​നാ​ട് ജി​ല്ല​യി​ലു​മെ​ത്തി. ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ ഗാ​ബെ​ല്ലോ​ഹി സ്വ​ദേ​ശി​ക​ളാ​യ ടോ​ർ​ബ​നും ഭാ​ര്യ മി​ച്ചി​യു​മാ​ണ് മ​ക്ക​ളാ​യ റോ​മി, മേ​ച്ചി എ​ന്നി​വ​രോ​ടൊ​പ്പം ലോ​കം ചു​റ്റു​ന്ന​ത്. പ​ഴ​യ മെ​ഴ്സി​ഡ​സ് 911 മി​ലി​റ്റ​റി ട്ര​ക്കാ​ണ് താ​മ​സി​ച്ചു യാ​ത്ര​ചെ​യ്യാ​വു​ന്ന വി​ധം രൂ​പ​മാ​റ്റം വ​രു​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വാ​യ​നാ​ട്ടി​ലെ​ത്തി​യ ഇ​വ​ർ മേ​പ്പാ​ടി​യി​ലെ ചെ​മ്പ്ര പീ​ക് ബം​ഗ്ലാ​വി​ലാ​ണ് താ​മ​സി​ച്ച​ത്. കേ​ര​ള യാ​ത്ര​ക്കി​ടെ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സു​മാ​യി വി​ഡി​യോ കാ​ൾ വ​ഴി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​വ​ളം, മൂ​ന്നാ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യ ശേ​ഷ​മാ​ണു കു​ടും​ബം ചു​രം ക​യ​റി​യ​ത്.

ഇ​വ​ർ​ക്ക് കൂ​ട്ടാ​യി മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും യാ​ത്ര​യി​ലു​ണ്ട്. സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ടോ​ർ​ബ​നും എ​ഴു​ത്തു​കാ​രി​യാ​യ മി​ച്ചി​യും 12 വ​ർ​ഷം മു​മ്പാ​ണ് ജ​ർ​മ​നി​യി​ൽ​നി​ന്നും യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​വി​ഡ് വ്യാ​പ​നം മൂ​ലം യാ​ത്ര മു​ട​ങ്ങി തി​രി​ച്ചു​പോ​യ ശേ​ഷം ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മാ​ണു വീ​ണ്ടും യാ​ത്ര തു​ട​ങ്ങി​യ​ത്. ഇ​സ്രാ​യേ​ൽ, ഫ​ല​സ്തീ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഒ​മാ​ൻ വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും നേ​പ്പാ​ളി​ലേ​ക്കാ​ണ്​ പോ​വു​ക. പ്ര​തി​സ​ന്ധി​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തീ​ക​രി​ക്കു​ക​മാ​ണ്​ ഇ​വ​രു​ടെ ല​ക്ഷ്യം.

എ​ട്ടു വ​യ​സ്സു​കാ​രി റോ​മി​യും ആ​റു​ വ​യ​സ്സു​കാ​ര​ൻ മേ​ച്ചി​യും സ​ന്തോ​ഷ​വാ​ന്മാ​രാ​യി കൂ​ടെ​യു​ണ്ട്. മി​ക്കി ഇ​തി​നി​ടെ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു. ഇ​വ ഇം​ഗ്ലീ​ഷി​ലേ​ക്ക് ത​ർ​ജ​മ ചെ​യ്തി​ട്ടു​ണ്ട്. 'പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക' എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ​യോ​ട് ടോ​ർ​ബ​നു പ​റ​യാ​നു​ള്ള​ത്. ഞാ​യ​റാ​ഴ്ച ഇ​വ​ർ ഊ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു.

വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും കേ​ര​ള ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ജ​ർ​മ​ൻ യാ​ത്രി​ക​ർ​ക്ക് വ​യ​നാ​ടി‍െൻറ ഓ​ർ​മ​ക്കാ​യി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കേ​ര​ള ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​വി. പ്ര​ഭാ​ത്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ വി. ​മു​ഹ​മ്മ​ദ് സ​ലിം, ഡ​ബ്ല്യു.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ.​പി. സെ​യ്ത് അ​ല​വി, ട്ര​ഷ​റ​ർ സൈ​ഫ് വൈ​ത്തി​രി, ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ്, മു​നീ​ർ, പ്ര​ബി​ത സാ​ലു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Touristcaravan tourismgerman family
News Summary - German family wandering around the world in caravan at Wayanad
Next Story