മാലിന്യം തള്ളുന്ന വാഹനം തടഞ്ഞ് റോഡ് ഉപരോധം
text_fieldsചേരങ്കോട് ചപ്പിന്തോട് ഭാഗത്ത് മാലിന്യം കയറ്റിവന്ന ലോറി തടഞ്ഞ് റോഡ് ഉപരോധിക്കുന്ന നാട്ടുകാർ
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ മാലിന്യം തള്ളുന്ന വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. ചപ്പിൻന്തോട് ഭാഗത്ത് മാലിന്യം തള്ളുന്നത് പരിസരവാസികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ആരോപിച്ചാണ് സ്ത്രീകളടക്കമുള്ളവർ മാലിന്യ ലോറി തടഞ്ഞു ഉപരോധം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി സജിത്ത്, പഞ്ചായത്ത് വൈസ് ചെയർമാൻ ചന്ദ്രബോസ് എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി പ്രതിഷേധം അവസാനിപ്പിച്ചു. മാലിന്യം തള്ളുന്നതിനെതിരെ സർവകക്ഷിയോഗം വിളിച്ച് തുടർനടപടി സ്വീകരിക്കും.
അതേസമയം, ചേരങ്കോട് പഞ്ചായത്തിലെ എരുമാട്, അയ്യൻ കൊല്ലി, കൊളപ്പൊള്ളി ഉൾപെടെയുള്ള ഭാഗങ്ങളിലെ മാലിന്യം എരുമാട് ഇൻകോ നഗർ ഭാഗത്താണ് തളളിയിരുന്നത്. ഇത് പരിസരവാസികൾക്ക് ദുരിതം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പഞ്ചായത്ത് ഭരണസമിതി റവന്യൂ വകുപ്പിന്റെ സഹായത്തോടെ ചപ്പിൻതോട് മാലിന്യം നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇവിടെയും പ്രശ്നം ഉയർന്നതോടെ പഞ്ചായത്തിന് ഇപ്പോൾ മാലിന്യസംസ്കരണം തലവേദനയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

