പുഴയുടെ തീരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു
text_fieldsകഴിഞ്ഞ ദിവസം കൊയിലേരി പുഴയോരത്ത് തള്ളിയ മാലിന്യം
മാനന്തവാടി: രാത്രിയുടെ മറവിൽ പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. മാനന്തവാടി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കടകളിലെ മാലിന്യങ്ങളാണ് പുഴയോരങ്ങളിലും ഇല്ലിച്ചോടുകളിലും തള്ളുന്നത്. ഹോട്ടൽ, ബാർബർ ഷോപ്, തയ്യൽക്കടകൾ, കോഴിക്കടകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് പ്രധാനമായും ഉപേക്ഷിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കൊയിലേരിയിലെ പുഴയുടെ ഇരുകരകളിലുമായി നിരവധി ചാക്കുകളിലാണ് മാലിന്യം തള്ളിയത്. ഒഴക്കോടി ചെറുപുഴയിലും സ്ഥിരമായി മാലിന്യം തള്ളുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

