Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവുചെടി പിടികൂടി
text_fieldsbookmark_border
representative image
കൽപറ്റ: ഗൂഢലായി കുറുക്കൻമൂലയിലെ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവുചെടി പിടികൂടി. വയനാട് ജില്ല പൊലീസ് മേധാവി ഡോ. അർവിന്ദ്സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാർ നിർദേശിച്ചതനുസരിച്ച് ലഹരിവിരുദ്ധ സേനാംഗങ്ങളും കൽപറ്റ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
വീടിെൻറ ബാത്ത്റൂമിനോടുചേർന്ന് പച്ചനെറ്റ് മറച്ചുകെട്ടിയ നിലയിലായിരുന്നു കഞ്ചാവുചെടി. പൊലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Next Story

