കഞ്ചാവ് കേസിലെ പ്രതികള് പിടിയില്
text_fieldsകഞ്ചാവ് കേസിൽ പിടിയിലായ ജോസും സുമേഷും
കൽപറ്റ: കഞ്ചാവ് കേസിൽ ഓടിരക്ഷപ്പെട്ട പ്രതികളെ പിടികൂടി. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട പൂളക്കുന്ന് തയ്യുള്ളതില് സുമേഷ് (അപ്പൂസ് -22) എന്നിവരാണ് പിടിയിലായത്.
ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപറ്റ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും ജൂലൈ 19ന് കൽപറ്റ പെരുന്തട്ട പൂളക്കുന്നില് സ്കൂട്ടറില്നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടിയെങ്കിലും ഇരുവരും ഓടിരക്ഷപ്പെട്ടു. കല്പറ്റ സി.ഐ പി. പ്രമോദും സംഘവും കല്പറ്റയില്നിന്നാണ് പ്രതികളെ പിടികൂടിയത്.
കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള് കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടർ അന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

