കഞ്ചാവ് വേട്ട; രണ്ടു പേരെ കൂടി പ്രതിചേർത്തു
text_fieldsപ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: കൊളഗപ്പാറ വട്ടത്തിമൂലയിലെ വീടിനുള്ളിൽനിന്ന് 102 കിലോയിലധികം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടു പേരെ കൂടി പൊലീസ് പ്രതി ചേർത്തു. സുൽത്താൻ ബത്തേരി സ്വദേശി സി.സി. ജോസ്, മനോജ് അപ്പാട് എന്നിവരെയാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പിടിയിലായ വട്ടത്തിമൂല കോളനിയിലെ കെ. കൃഷ്ണൻകുട്ടിയെ വീട്ടിൽ കഞ്ചാവ് സൂക്ഷിക്കാൻ ഏൽപിച്ചത് ഇവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.
അന്യ സംസ്ഥാനങ്ങളില്നിന്ന് കേരളത്തിലേക്ക് വന്തോതില് കഞ്ചാവ് കടത്തുന്ന ലഹരി മാഫിയ ആദിവാസികളെയും സാമ്പത്തികമായി പിന്നാക്കംനില്ക്കുന്ന ആളുകളെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് അവരുടെ വീടുകളില് സൂക്ഷിച്ചുവെച്ച് വില്പന നടത്തിവരുകയാണെന്നാണ് സൂചന. അത്തരത്തില് സൂക്ഷിച്ചു വെച്ച കഞ്ചാവാണ് കഴിഞ്ഞ ദിവസം പൊലീസ് കൊളഗപ്പാറയില് നിന്നു പിടിച്ചെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

