Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവി​വാ​ഹ...

വി​വാ​ഹ വേ​ദി​യി​ൽ​നി​ന്ന് പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്

text_fields
bookmark_border
വി​വാ​ഹ വേ​ദി​യി​ൽ​നി​ന്ന് പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​വാ​ഹ വേ​ദി​യി​ൽ​നി​ന്ന് ഫാ​സി​ല ഓ​ടി​യ​ത് പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. ചീ​രാ​ൽ പൂ​വ​ത്തി​ങ്ക​ൽ അ​ൽ​ത്താ​ഫ്-​ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​സി​ല​യും തി​രു​വ​മ്പാ​ടി ഉ​നൈ​സ്-​സ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ റാ​ഷി​ദും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്.

ചീ​രാ​ലി​ൽ ന​ട​ന്ന വി​വാ​ഹ ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ഫാ​സി​ല ത​ന്റെ ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ ചീ​രാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 248ാം ബൂ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യി. ഭ​ർ​ത്താ​വ് റാ​ഷി​ദ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തി​രു​വ​മ്പാ​ടി യു.​പി സ്കൂ​ളി​ലെ 90 ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​വാ​ഹ​ദി​ന​ത്തി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നാ​യ​തി​ന്റെ സ​ന്തോ​ഷം ന​വ​ദ​മ്പ​തി​ക​ൾ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From the wedding altar to the polling booth
Next Story