കഞ്ചാവും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsനൈനാൻ അബ്രഹാം, തരുൺ, നിഷാന്ത് നന്ദഗോപാൽ, ഡാനിഷ് ഹോമിയാർ
സുൽത്താൻ ബത്തേരി: കഞ്ചാവും ഹഷീഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്സ് ടൗൺ, ഡാനിഷ് ഹോമിയാർ (30), സദാനന്ദ നഗർ നൈനാൻ അബ്രഹാം (30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ നിഷാന്ത് നന്ദഗോപാൽ (28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും പിടികൂടിയത്.
മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരുകയായിരുന്നു കെ.എ 01 എം.എക്സ് 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

