മോഷണക്കുറ്റത്തിന് പ്രതിക്ക് നാലുവർഷം തടവും പിഴയും
text_fieldsഗൂഡല്ലൂർ: വീടിന്റെ ജനൽ തകർത്ത് സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതിക്ക് നാലുവർഷം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു ഗൂഡല്ലൂർ കോടതി. ഗൂഡല്ലൂർ കാസിം വയലിലെ പ്രശാന്തിനെ(25)യാണ് ശിക്ഷിച്ചത്. ഫെബ്രുവരി 13ന് ഗൂഡല്ലൂർ പിവിസി നഗറിൽ താമസിക്കുന്ന പുഷ്പമേരിയുടെ വീടിന്റെ ജനൽ തകർത്താണ് രണ്ടര പവനോളം സ്വർണം കവർന്നത്.
ഗൂഡല്ലൂർ ക്രൈം വിഭാഗം പൊലീസ് പ്രതിയിൽനിന്ന് 45,000 രൂപയുടെ സ്വർണം കണ്ടെടുത്തിരുന്നു. കഴിഞ്ഞ ജൂൺ 12ന് പഴയ ബസ് സ്റ്റേഷനിലെ സിഗ്നൽ ഏരിയയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ചന്ദ്രശേഖരന്റെ വോക്കി ടോക്കി മോഷ്ടിച്ച കേസിൽ ഇതേ പ്രതിക്ക് ആറ് മാസം തടവും നൂറ് രൂപ പിഴയും വിധിച്ചിട്ടുണ്ട്.