നാലംഗ കുടുംബത്തിെൻറ മരണം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsഗൂഡല്ലൂർ: ഊട്ടി പുതുമന്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ഡിവൈ.എസ്.പി മഹേശ്വരെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കർഷകനായ ചന്ദ്രൻ (45), ഗീത (35) എന്നിവരാണ് വിഷം കൊടുത്ത് രണ്ടു കുട്ടികളെയും കൊന്നശേഷം തൂങ്ങിമരിച്ചത്. കടബാധ്യതയാണ് കാരണമെന്ന് പറയപ്പെടുന്നു. ചന്ദ്രൻ അയൽവാസിയുടെ സ്ഥലം പാട്ടത്തിനെടുത്തിരുന്നു.
കൃഷിനഷ്ടമാണോ മറ്റു സാമ്പത്തിക പ്രശ്നമാണോ കുടുംബത്തെ അലട്ടിയതെന്നും പൊലീസ് ബന്ധുക്കളോടും അയൽവാസികളോടും തിരക്കി. അയൽവാസികളുമായി കൂടുതൽ ഇടപെടൽ ഇല്ലായിരുന്നുവെന്നും പൊലീസ് അേന്വഷണത്തിൽ വ്യക്തമായി.
വട്ടിപ്പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നോ എന്നും അേന്വഷിക്കുന്നതായി പൊലീസ് പറഞ്ഞു.

