Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആനക്കൊമ്പുമായി...

ആനക്കൊമ്പുമായി നാലുപേർ പിടിയിൽ

text_fields
bookmark_border
ആനക്കൊമ്പുമായി നാലുപേർ പിടിയിൽ
cancel

മാനന്തവാടി: 20 കിലോയിലധികം ഭാരമുള്ള ആനക്കൊമ്പുമായി നാലുപേർ പിടിയിൽ. പേര്യ റെയ്ഞ്ചിെൻറ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നാണ് കൊമ്പ് മോഷ്​ടിച്ചത്.

കുഞ്ഞോം ഇട്ടിലാട്ടിൽ കോളനിയിലെ വിനോദ് (30), കാട്ടിയരി കോളനിയിലെ രാഘവൻ (39), രാജു (34), ഗോപി (38) എന്നിവരെയാണ് പേര്യ റെയ്ഞ്ചർ എം.കെ. രാജീവും സംഘവും അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് രണ്ടിന് രജിസ്​റ്റർ ചെയ്ത കേസിലെ പ്രതിക​െളയും ആനക്കൊമ്പുകളും വനപാലകർ അന്വേഷിച്ചുവരുകയായിരുന്നു. ആനക്കൊമ്പ് വിൽപനക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsivory
Next Story