വയനാട്ടിൽ ഫുട്ബാള്‍ ടര്‍ഫ് പ്രവര്‍ത്തനം രാത്രി 10 വരെ –ജില്ല പൊലീസ് മേധാവി
text_fieldsകല്പറ്റ: ജില്ലയില്‍ കായിക വിനോദത്തിനായി പ്രവര്‍ത്തിക്കുന്ന ഫുട്ബാള്‍ ടര്‍ഫുകള്‍ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് ജില്ല െപാലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു.
സ്കൂൾ, കോളജ് വിദ്യാർഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ചുപോകാതെ ടൗണുകളില്‍ കറങ്ങിനടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും സാമൂഹിക വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും െപാലീസ് മേധാവി അറിയിച്ചു.

