പൂകൃഷി വിളവെടുത്തു
text_fieldsചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടത്തറ: കുടുംബശ്രീ സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തില് വെണ്ണിയോട് ടൗണ് പരിസരത്ത് ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്റെയും കോട്ടത്തറ എന്.ആര്.ഇ.ജി.എ യുടെയും സഹകരണത്തോടെയാണ് പൂകൃഷി നടത്തിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി.എ. നസീമ, ഇ.കെ. വസന്ത, പുഷ്പ സുന്ദരന്, ഹണി ജോസ്, പി. സുരേഷ്, ആന്റണി ജോര്ജ്, മുരളീദാസന്, സി.ഡി.എസ് ചെയര്പേഴ്സൻ ശാന്ത ബാലകൃഷ്ണന്, വൈസ് ചെയര്പേഴ്സൻ ജെനി മോള്, കൃഷി ഓഫിസര് ഇ.വി. അനഘ, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങള്, മാസ്റ്റര് ഫാര്മേഴ്സ്, സ്റ്റാഫ് അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

