ഒരു വാർഡിൽനിന്ന് അഞ്ചു ജനപ്രതിനിധികൾ
text_fieldsപുൽപള്ളി: ഒരു വാർഡിൽനിന്നു മത്സരിച്ച അഞ്ചു സ്ഥാനാർഥികൾ ജയിച്ചു. പുൽപള്ളി പഞ്ചായത്തിലെ 18ാം വാർഡിൽനിന്നാണ് തൃതല പഞ്ചായത്തുകളിലേക്കുള്ള അഞ്ചുപേർ വിജയിച്ചത്.
പനമരം ജില്ല പഞ്ചായത്ത് ഡിവിഷനിൽനിന്ന് മത്സരിച്ച ബിന്ദു പ്രകാശ്, വാർഡിലെ ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിച്ച ഉഷ സത്യൻ, പുൽപള്ളി 17ാം വാർഡിൽനിന്നു മത്സരിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ജോമറ്റ് കോതവഴിക്കൽ, പുൽപള്ളി നാലാം വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സുമ ബിനേഷ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പുൽപള്ളി ഡിവിഷനിൽനിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി രജനി ചന്ദ്രൻ എന്നിവരാണ് വിജയിച്ചുകയറിയത്.
18ാം വാർഡിനെ പ്രതിനിധാനം ചെയ്യുന്ന പനമരം ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള നിഖിലയും സമീപ വാർഡിൽനിന്നുള്ള അംഗമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

