Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅരുവങ്കാട് വെടിമരുന്ന്...

അരുവങ്കാട് വെടിമരുന്ന് ഫാക്ടറിയിൽ തീപിടിത്തം; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
burning
cancel

ഗൂഡല്ലൂർ: കൂന്നൂരിന് സമീപം അരുവങ്കാട് എക്‌സ്‌പ്ലോസിവ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഫാക്ടറിയുടെ സിഡി സെക്ഷനിൽ തൊഴിലാളികൾ സ്റ്റീൽ പൈപ്പുകൾ വെൽഡ് ചെയ്യുന്നതിനിടെ ഫാക്ടറിയിൽ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ മനോജ്, ഇമാംഷു എന്നീ രണ്ട് തൊഴിലാളികളുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റ് സമീപത്തെ ഫാക്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷക്ക് ശേഷം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞയാഴ്ച ഈ ഫാക്ടറിയിലെ സിഡി സെക്ഷനിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. കോർഡൈറ്റ് ഫാക്ടറി കേന്ദ്രസർക്കാറിെന്റ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryBurning Factory
News Summary - Fire in Aruvangad ammunition factory-Two people were injured
Next Story