വനത്തിൽ തീയിട്ട സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsമക്കിയാട്: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പെരിഞ്ചേരിമലയില് കഴിഞ്ഞയാഴ്ച വനത്തിന് തീയിട്ട സംഭവത്തിൽ രണ്ടുപേരെ വനം വകുപ്പ് പിടികൂടി. പെരിഞ്ചേരിമല കോളനിയിലെ സഹോദരങ്ങളായ വിജയന്, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കോടതിയില് ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ മാസം 10ന് രാത്രിയായിരുന്നു പെരിഞ്ചേരിമലയിലെ അടിക്കാടിന് തീപിടിച്ചത്.
വനത്തിലെ നാല് ഹെക്ടറോളം പുൽമേടാണ് തീയില് കത്തിനശിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തുടര്ന്ന് വനംവകുപ്പ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തീകൊടുത്ത രണ്ട് പേരെ ബുധാനാഴ്ച പിടികൂടിയത്. മക്കിയാട് ഡെപ്യൂട്ടി റെയ്ഞ്ചര് ബി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി കോടതിയില് ഹാജരാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

