വീടിന് തീപിടിച്ച് നാശനഷ്ടം
text_fieldsമാനന്തവാടി അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ തീ അണക്കുന്നു
കാരയ്ക്കാമല: വേലുകരക്കുന്ന് കാത്താച്ചിറ കുഞ്ഞുമോന്റെ വീടിന് തീപിടിച്ച് നാശനഷ്ടം. മാനന്തവാടി അഗ്നിരക്ഷസേനയുടെ രണ്ട് യൂനിറ്റുകൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീ പൂർണമായും അണച്ചു. വീടിന്റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും വീടിന് ഉള്ളിലെ സോഫ സെറ്റും കത്തി നശിച്ചു.
അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫിസർ ഇ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ജി. ശശി, സി.എ. ജയൻ, എം.പി. ബിനു, മനു അഗസ്റ്റിൻ, ഇ.കെ. ആസിഫ്, കെ.എം. വിനു, കെ.ജെ. ജിതിൻ, ബിനീഷ് ബേബി, പി.ഡി. അനുറാം, ജെ. ജോയിസൺ, ആദർശ് ജോസഫ്, ഹോം ഗാർഡുമാരായ പി.യു. ജോബി, ഷൈജറ്റ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

