Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅ​ല​ഞ്ഞു തി​രി​യു​ന്ന...

അ​ല​ഞ്ഞു തി​രി​യു​ന്ന കന്നുകാലികളുടെ ഉടമകൾക്ക് പിഴ

text_fields
bookmark_border
fine
cancel

പ​ന്ത​ല്ലൂർ: നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​യു​ടെ കേ​ന്ദ്ര​മാ​യ പ​ന്ത​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പി​ഴ​യി​ട്ടു. ഒ​രു മാ​ടി​ന് 2000 രൂ​പ​യാ​ണ് പി​ഴ. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ശി​വ​കാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10.30 മ​ണി​യോ​ടെ​യാ​ണ് നാ​ല് ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടി ആ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. മൂ​ന്നു ദി​വ​സ​ത്തി​ന് 6000 രൂ​പ തോ​തി​ൽ പി​ഴ ഈ​ടാ​ക്കും, ആ​റാം ദി​വ​സം ഉ​ട​മ​സ്ഥ​ർ എ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ന്നു​കാ​ലി​ക​ളെ പൊ​തു​ലേ​ല​ത്തി​ൽ വി​ൽ​ക്ക​പ്പെ​ടും എ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്റ്റാ​ൻ​ഡി​ൽ നി​ര​വ​ധി ക​ന്നു​കാ​ലി​ക​ളാ​ണ് രാ​ത്രി​യാ​യാ​ൽ കി​ട​ന്ന് അ​യ​വി​റ​ക്കു​ന്ന​തും ബ​സ് സ്റ്റാ​ൻ​ഡ് ആ​കെ കാ​ഷ്ട​വും മൂ​ത്ര​വും കൊ​ണ്ട് ദു​ർ​നാ​റ്റ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കുന്നത്. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​ക്ക് ഏ​റെ ദു​രി​ത​മാ​ണ്. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രിയുന്ന ക​ന്നു​കാ​ലി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​നും വ്യാ​പാ​രി​ക​ൾ​ക്ക് വ​രെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​കയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad newsFineCattle
News Summary - Fines for owners of stray cattle
Next Story