സാമ്പത്തിക തട്ടിപ്പ്: കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി
text_fieldsകല്പറ്റ: നിരവധി പേരിൽനിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ അരപ്പറ്റയിലെ കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹിയെ ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
പൊലീസ് കേസുകളും കോടതി വാറൻറും നിലവിലിരിക്കെ പ്രതി തട്ടിപ്പ് തുടരുകയാണെന്ന് അവർ പറഞ്ഞു. ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം വേണം. നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്. കെ.പി.സി.സി പ്രസിഡൻറിനും പരാതി നല്‍കിയിട്ടുണ്ട്.
ഇയാളും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന വീട് മറ്റൊരാള്‍ക്ക് വിൽപന നടത്തിയതാണെന്നും എന്നാൽ വീട് ഒഴിഞ്ഞിട്ടിെല്ലന്നും ആക്ഷന്‍ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. തട്ടിപ്പു പരാതികളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ല. കെ. സലീം, ടി.സി. ജമാലുദ്ദീന്‍, മുഹമ്മദ് ഷെഹിന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

