Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightയു​വ ക​പ്പ്‌:...

യു​വ ക​പ്പ്‌: ക​ലാ​ശ​പ്പോ​ര് ഇ​ന്ന്

text_fields
bookmark_border
യു​വ ക​പ്പ്‌: ക​ലാ​ശ​പ്പോ​ര് ഇ​ന്ന്
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബ്‌, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്റെ​യും ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ സ്കൂ​ൾ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വ​യ​നാ​ട് സ്കൂ​ൾ​സ് ലീ​ഗി​ന്റെ ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ഡ​ബ്ല്യു.​ഒ.​എ​ച്ച്.​എ​സ്.​എ​സ് പി​ണ​ങ്ങോ​ടും ജി.​എ​ച്ച്.​എ​സ്.​എ​സ് മീ​ന​ങ്ങാ​ടി​യും ത​മ്മി​ലാ​ണ് മ​ത്സ​രം. എം.​കെ. ജി​ന​ച​ന്ദ്ര​ൻ മെ​മ്മോ​റി​യ​ൽ ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ടാ​ണ് ആ​റി​നാ​ണ് ഫൈ​ന​ൽ. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്കൂ​ൾ ലീ​ഗ് ന​ട​ക്കു​ന്ന​ത്.

10 മ​ത്സ​ര​ങ്ങ​ളു​ള്ള ലീ​ഗ് റൗ​ണ്ടി​ൽ എ​ട്ടു ജ​യ​വും ഒ​രു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി 25 പോ​യി​ന്റ് നേ​ടി ഗ്രൂ​പ്പ്‌ ചാ​മ്പ്യ​ന്മാ​രാ​ണ് മീ​ന​ങ്ങാ​ടി. ര​ണ്ട് പാ​ദ സെ​മി മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് ഗോ​ളു​ക​ളു​ടെ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ജി.​എ​ച്ച്.​എ​സ്.​എ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ​യെ തോ​ൽ​പ്പി​ച്ചാ​ണ് മീ​ന​ങ്ങാ​ടി ക​ലാ​ശ​പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി 14 പോ​യി​ന്റ് നേ​ടി​യാ​ണ് പി​ണ​ങ്ങോ​ട് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സെ​മി ഫൈ​ന​ലി​ൽ ഡ​ബ്ല്യു.​ഒ.​വി.​എ​ച്ച്.​എ​സ്.​എ​സ് മു​ട്ടി​ലി​നെ ര​ണ്ട് പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1ന് ​ത​ക​ർ​ത്താ​ണ് പി​ണ​ങ്ങോ​ട് ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.

മു​ണ്ടേ​രി​യി​ലെ ജി​ല്ലാ ഫ്ല​ഡ് ലിറ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യു​വ ക​പ്പും അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsSports NewsWayanad Schools League
News Summary - Final of Wayanad Schools League
Next Story