Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമഴക്കാലത്തും വെയിൽ,...

മഴക്കാലത്തും വെയിൽ, കാർഷികമേഖല വിയർക്കുന്നു

text_fields
bookmark_border
മഴക്കാലത്തും വെയിൽ, കാർഷികമേഖല വിയർക്കുന്നു
cancel
camera_alt

മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത പു​ൽ​പ​ള്ളി കൊ​ള​വ​ള്ളി​യി​ലെ പാ​ട​ശേ​ഖ​രം

പുൽപള്ളി: മഴക്കാലമായിട്ടും വയനാട്ടിൽ മഴയില്ലാത്തത് കാർഷിക മേഖലയെ ദോഷകരമായി ബാധിച്ചുതുടങ്ങി. കുരുമുളക്, കാപ്പി, കവുങ്ങ്, നെല്ല് കർഷകരെല്ലാം ദുരിതത്തിലാണ്. എല്ലാ വർഷവും കർക്കിടകത്തിന് മുമ്പായി മികച്ച മഴ ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ മഴ ലഭിക്കാത്തതിനാൽ കാർഷിക വിളകളുടെ ഉത്പാദനം കുറയും.

സംസ്ഥാനത്ത് വയനാട്ടിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്, ഇതിൽ തന്നെ ഏറ്റവും മഴക്കുറവ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കേരള അതിർത്തി പ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ കൃഷി പണികൾ മുടങ്ങിയിരിക്കുകയാണ്. കബനിയിലും നീരൊഴുക്ക് ശകതമായിട്ടില്ല.

എല്ലാ കാർഷിക വിളകളിലും കായ്പിടുത്തം ശക്തിപ്പെടുന്ന സമയമാണിത്. കുരുമുളക്, കാപ്പി തുടങ്ങിയ വിളകൾക്ക് മഴ അത്യാവശ്യമായി വേണ്ട കാലവുമാണിത്. എന്നാൽ മഴയില്ലാത്തത് ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചുതുടങ്ങി. പലയിടങ്ങളിലും കായ്കൾ പൊഴിഞ്ഞു പോകാനും മറ്റുംകാരണമായിട്ടുണ്ട്. മഴക്കുറവ് മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsWayanad Newslack of rainAgricultural production
News Summary - Fears of reduced agricultural production due to lack of rain
Next Story