ഒഴിയാതെ കാട്ടാനഭീതി
text_fieldsമേലെ ഗൂഡല്ലൂർ ഒ.വി.എച്ച് റോഡിൽ ഇറങ്ങിയ മോഴയാന
ഗൂഡല്ലൂർ: കാടിറങ്ങുന്ന കാട്ടാനകൾ രാവും പകലും ഭേദമന്യേ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തുന്നു. ഞായറാഴ്ച രാത്രി എട്ടോടെയാണ് മേലെ ഗൂഡല്ലൂർ ഒ.വി.എച്ച് റോഡിൽ മോഴയാന ഇറങ്ങി ഭീതി പരത്തിയത്. ടോർച്ച് ലൈറ്റടിച്ചാണ് ആനയെ വിരട്ടാൻ ജനങ്ങളിറങ്ങുന്നത്. ഇത് അപകടകരമാണെന്ന് വനപാലകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം പാട്ടവയൽ ഭാഗത്തും കാട്ടാന റോഡിലിറങ്ങി.
നേരത്തെ നെലാകോട്ട ഭാഗത്താണ് ഒറ്റക്കൊമ്പന്റെ സഞ്ചാരം കൂടുതലുണ്ടായിരുന്നത്. നിലവിൽ നർത്തകി, ചെമ്പോല, മേലെ ഗൂഡല്ലൂർ, കോത്തർവയൽ, ചെളുക്കാടി പാടന്തറ, കല്ലുങ്കര ഭാഗത്തെല്ലാം മോഴയാന ഭീതി പരത്തുന്നുണ്ട്. വനപാലകർ ആനയെ തുരത്തുന്നുണ്ടെങ്കിലും ദൂരെ വനത്തിലേക്ക് വിരട്ടുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

