Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചാരിറ്റബിൾ...

ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ചാരായ വാറ്റ്; റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​വ​ർ

പേ​ര്യ: ആ​ലാ​റ്റി​ൽ വ​ട്ടോ​ളി ഭാ​ഗ​ത്ത് ന​ട​ന്ന എ​ക്സൈ​സ് റെ​യ്ഡി​ൽ 1200 ലി​റ്റ​റോ​ളം വാ​ഷും 40 ലി​റ്റ​റോ​ളം ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. അ​ടു​ത്തി​ടെ ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ചാ​രാ​യ വേ​ട്ട​യാ​ണി​ത്.

സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. പേ​രാ​വൂ​ർ കൃ​പ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ​ജീ​വ​ന​ക്കാ​ർ​ക്കും ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി ട്ര​സ്റ്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഫാ​മി​ൽ വ​ൻ​തോ​തി​ൽ ചാ​രാ​യം വാ​റ്റു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി.​ആ​ർ. ജി​നോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​സി. പ്ര​ജീ​ഷ്, ടി.​ജി. പ്രി​ൻ​സ്, കെ. ​ഹാ​ഷിം, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ. ​സെ​ൽ​മ ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ചൊ​വ്വാ​ഴ്ച ഫാ​മി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ർ എ​ൻ.​പി. മു​ഹ​മ്മ​ദ്, ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല ചേ​റ്റു​കു​ഴി എ​സ്. അ​നീ​ഷ്, നോ​ർ​ത്ത് ബേ​പ്പൂ​ർ ന​ടു​വ​ട്ടം പി. ​അ​ജി​ത്, ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ർ​വ​യ​ൽ മാ​ത്യു ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ 35 ലി​റ്റ​റി​ന്റെ ര​ണ്ടു ക​ന്നാ​സു​ക​ളി​ലാ​യി 40 ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​റി​ന്റെ ആ​റ് ബാ​ര​ലു​ക​ളി​ലാ​യി 1200 ലി​റ്റ​ർ വാ​ഷും ചാ​രാ​യം വാ​റ്റു​ന്ന​തി​ന് സ​ജ്ജീ​ക​രി​ച്ച ഗ്യാ​സ് സി​ലി​ണ്ട​ർ, അ​ടു​പ്പ്, 250 ലി​റ്റ​റോ​ളം വാ​ഷ് ഒ​രു​മി​ച്ച് വാ​റ്റി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ത​ക​ര ബാ​ര​ൽ, ത​ണു​പ്പി​ക്കാ​ൻ വെ​ള്ളം വെ​ക്കാ​നാ​യു​ള്ള 40 ലി​റ്റ​ർ കൊ​ള്ളു​ന്ന അ​ലൂ​മി​നി​യം ച​രു​വം, ഒ​രു​വ​ശ​ത്ത് സു​ഷി​ര​മു​ണ്ടാ​ക്കി പൈ​പ്പ് ഘ​ടി​പ്പി​ച്ച ഒ​രു മി​നി​റ്റി​ൽ അ​ര​ലി​റ്റ​റോ​ളം ചാ​രാ​യം ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ക​ത്തി​ലു​ള്ള വ​ലി​യ പ​ര​ന്ന സ്റ്റീ​ൽ പാ​ത്രം എ​ന്നി​വ​യും ചാ​രാ​യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച പേ​രാ​വൂ​ർ കൃ​പ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​ത്തു​ന്ന സ​ന്തോ​ഷ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ൽ 10 എ.​പി 3838 ന​മ്പ​ർ വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsperya news
News Summary - fake liquor under the guise of a charitable trust-1200 liters of wash and 40 liters of fake liquor were seized in the raid
Next Story