Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇ​നി​യെ​ങ്കി​ലും...

ഇ​നി​യെ​ങ്കി​ലും എ​റാ​ട്ടു​കു​ണ്ടി​ലെ പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​മോ?

text_fields
bookmark_border
ഇ​നി​യെ​ങ്കി​ലും എ​റാ​ട്ടു​കു​ണ്ടി​ലെ പു​ന​ര​ധി​വാ​സം ന​ട​പ്പാ​ക്കു​മോ?
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ ബാ​ല​കൃ​ഷ്ണ​ന്റെ കു​ടും​ബം താ​മ​സി​ക്കു​ന്ന എ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ കു​ടി​ൽ

ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ന് ശേ​ഷം ചൂ​ര​ല്‍മ​ല, മു​ണ്ട​ക്കൈ, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ര്‍പ്പി​ച്ചെ​ങ്കി​ലും എ​റാ​ട്ടു​കു​ണ്ടി​ലെ കു​ടും​ബ​ങ്ങ​ൾ അ​ട്ട​മ​ല​യി​ലെ എ​സ്റ്റേ​റ്റ് പാ​ടി​യി​ല്‍ ത​ന്നെയാണ് താമസം. അ​ട്ട​മ​ല​യി​ലെ എ​റാ​ട്ടു​കാ​രു​ടെ പു​ന​ര​ധി​വാ​സം ഇ​നി​യും ന​ട​പ്പാ​കാ​ത്ത​താ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ന്റെ മ​ര​ണ​ത്തി​ന്റെ പ്ര​ധാ​ന കാ​ര​ണം. പു​ന​ര​ധി​വാ​സം ഇ​പ്പോ​ഴും ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ക​യാ​ണ്.

അ​ട്ട​മ​ല​യി​ല്‍ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് 15ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന എ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി. കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ണി​യ വി​ഭാ​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വി​ല്‍പ​ന ന​ട​ത്തി​യാ​ണ് ഉ​പ​ജീ​വ​ന​മാ​ര്‍ഗം ക​ണ്ടെ​ത്തു​ന്ന​ത്.

നി​ല​മ്പൂ​ര്‍ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന ഏ​റാ​ട്ടു​കു​ണ്ടി​ല്‍ നി​ന്നും തേ​ന്‍ ഉ​ള്‍പ്പെ​ടെ ഉ​ള്ള വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് നി​ല​മ്പൂ​രി​ലും മേ​പ്പാ​ടി​യി​ലും എ​ത്തി​യാ​ണ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നേ​ര​ത്തെ ഊ​രു​മൂ​പ്പ​നാ​യി​രു​ന്ന ബാ​ല​ന്‍ മാ​ത്ര​മാ​യി​രു​ന്നു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. ബാ​ല​ന്‍ ഒ​രു വ​ര്‍ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു.

ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തോ​ടെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ളെ​യും അ​ട്ട​മ​ല മ​സ്ജി​ദി​ന് സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് പാ​ടി​യി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ചു. 15 കു​ടും​ബ​ങ്ങ​ളി​ലെ 30ലേ​റെ പേ​രാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. പ​ക​ല്‍ സ​മ​യം വ​ന​മേ​ഖ​ല​യി​ല്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​കും. വൈ​കീ​ട്ടാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക. ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്തം ന​ട​ന്ന ഉ​ട​നെ ദു​ര്‍ഘ​ട​മാ​യ പാ​ത​യി​ലൂ​ടെ എ​റാ​ട്ടു​കു​ണ്ട് കോ​ള​നി​യി​ലെ കു​ട്ടി​ക​ളെ​യാ​ണ് വ​ന​പാ​ല​ക​ർ സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erattukund rehabilitation
News Summary - Erattukund rehabilitation
Next Story