Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമു​റി​വു​ക​ൾ ...

മു​റി​വു​ക​ൾ ഉണങ്ങുന്നു; റി​വാ​ൾ​ഡോ ആ​ന​ക​ളോ​ടൊ​പ്പം കൂട്ടുകൂടാൻ തുടങ്ങി

text_fields
bookmark_border
മു​റി​വു​ക​ൾ  ഉണങ്ങുന്നു; റി​വാ​ൾ​ഡോ ആ​ന​ക​ളോ​ടൊ​പ്പം കൂട്ടുകൂടാൻ തുടങ്ങി
cancel
camera_alt

മു​തു​മ​ല ക​ടു​വ സ​ങ്കേ​തത്തിലെ റി​വാ​ൾ​ഡോ എ​ന്ന കാ​ട്ടാ​ന മ​റ്റ് ആ​ന​ക​ളോ​ടൊ​പ്പം

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​തത്തിലെ റി​വാ​ൾ​ഡോ എ​ന്ന കാ​ട്ടാ​ന മ​റ്റ് ആ​ന​ക​ളോ​ടൊ​പ്പം കൂട്ടുകൂടി. മ​സി​ന​ഗു​ഡി, മാ​വ​ന​ഹ​ള്ളാ വാ​ഴ​ത്തോ​ട്ടം,ബൊ​ക്ക​പു​രം പ​രി​സ​ര​ങ്ങ​ളി​ൽ പ​ത്തു​വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ണ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. സ​മീ​പം ചെ​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ആ​ന ഇ​ണ​ങ്ങി ക​ഴി​ഞ്ഞി​രു​ന്നു.

ഇ​ട​തു ക​ണ്ണി​നും തു​മ്പി​ക്കൈ ഭാ​ഗ​ത്തും ഉ​ണ്ടാ​യ മു​റി​വു​ക​ൾ ആ​ന​യെ അ​വ​ശ​ത​യി​ലാ​ക്കി. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ഴ​ങ്ങ​ളി​ൽ മ​രു​ന്നു​വെ​ച്ച് ന​ൽ​കി​വ​രു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി ആ​ന​യെ കൊ​ട്ടി​ലി​ല​ട​ച്ചു. ആ​ന​യെ സ്വാ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ മാ​സം ക​ഴു​ത്തി​ൽ കാ​ള​ർ ഐ.​ഡി കെ​ട്ടി​യ​ശേ​ഷം വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ട്ട​ത്.

രാ​ത്രി ത​ന്നെ മ​സി​ന​ഗു​ഡി ഭാ​ഗ​ത്തേ​ക്ക് റി​വാ​ൾ​ഡോ തി​രി​ച്ചെ​ത്തി. തീ​റ്റ ന​ൽ​കു​ക​യോ ആ​ന​ക്ക് സ​മീ​പം ചെ​ല്ലു​ക​യോ പാ​ടി​ല്ലെ​ന്ന് വ​ന​പാ​ല​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് റി​വാ​ൾ​ഡോ മ​റ്റ് ആ​ന​ക​ളോ​ടൊ​പ്പം ചേ​രു​ന്ന​തു കാ​ണാ​ൻ ഇ​ട​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest
News Summary - elephant returns to the forest
Next Story