ചപ്പിൻതോട് പുഴയിൽ ആനയുടെ ജഡം
text_fieldsചപ്പിൻതോട് ഭാഗത്ത് ആന ചെരിഞ്ഞ നിലയിൽ
ചേരമ്പാടി: ചപ്പിൻതോട് ഭാഗത്തെ പുഴയിൽ ആന ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വനപാലക സംഘം ഈ ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് പുഴയുടെ നടുവിൽ ആൺ ആന ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ഫോറസ്റ്റർ അയ്യനാരുടെ നേതൃത്വത്തിൽ വനപാലകരെത്തി അന്വേഷണം നടത്തി.
പുഴയിൽ കിടന്ന ആനയുടെ ജഡം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കരക്കെത്തിച്ചു. മുതുമല കടുവ സങ്കേതത്തിലെ വെറ്ററിനറി ഡോ. രാജേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. 25 വയസ്സുള്ള ആൺ ആനയാണ് ചെരിഞ്ഞത്. ആന ചെരിയാനുള്ള കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്ന് വനപാലകർ പറഞ്ഞു.

