Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷോക്കേറ്റ് ചെരിഞ്ഞ...

ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി; മൂന്ന് കർഷകർ അറസ്​റ്റിൽ

text_fields
bookmark_border
ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി; മൂന്ന് കർഷകർ അറസ്​റ്റിൽ
cancel

ഗൂഡല്ലൂർ: കൃഷിയിടത്തിൽ ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കർഷകർ അറസ്​റ്റിൽ. കർഷകരായ വിഗ്​നേശ്വരൻ (40), ഗോപാലകൃഷ്ണൻ (21), അജിത് കുമാർ (18) എന്നിവരാണ് അറസ്​റ്റിലായത്. ചിന്നകുന്നൂരിലെ ബെത്തട്ടി പെന്തൂർ ഗ്രാമത്തിലാണ് സംഭവം.

വന്യമൃഗങ്ങളുടെ വരവ് തടയാൻ ഉരുളക്കിഴങ്ങ് കൃഷിയിടത്തിൽ അനധികൃതമായി സോളാർ വേലി വെച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു. ഈ വിവരം മറച്ചുവെച്ച് മൂന്നുപേരും ചേർന്ന്​ ആനയുടെ ജഡം കുഴിച്ചുമൂടി.

സംശയം തോന്നിയ വനപാറാവുകാരൻ മഹേന്ദ്രനാണ് ഉന്നത അധികാരികൾക്ക് വിവരം നൽകിയത്. തുടർന്ന്​ വനപാലക സംഘം നടത്തിയ അന്വേഷണത്തിലാണ് കർഷകർ പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant burriedfarmers arrested
News Summary - elephant burried; three farmers arrested
Next Story