ആദിവാസി വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകി
text_fieldsതെപ്പക്കാട് ഉന്നതിയിലെ ആദിവാസി വീടുകളിൽ വൈദ്യുതി കണക്ഷൻ നൽകൽ ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു
ഉദ്ഘാടനം ചെയ്യുന്നു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ മുതുമല കടുവ സങ്കേതം തെപ്പക്കാട് ഉന്നതിയിലെ അഞ്ച് ആദിവാസി കുടുംബങ്ങളുടെ വീടുകളിൽ പിവിടിജി ഗ്രൂപ്സ് സ്കീം വഴി വൈദ്യുതി കണക്ഷൻ നൽകി. ജില്ല കലക്ടർ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസിങ് എൻജിനീയർ ശാന്ത നായികി, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ശിവകുമാർ, മുത്തുകുമാർ, ഗൂഡല്ലൂർ അസി. എൻജിനീയർമാർ തമിഴരശൻ, അബ്ദുൽ മജീദ് ഉൾപ്പെടെ പങ്കെടുത്തു.
ആദിവാസികൾക്ക് സൗജന്യ വൈദ്യുതി നൽകുന്നതിനായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പിവിടിജി ഗ്രൂപ്സ് സ്കീം. ഇതുവഴി ജില്ലയിൽ 1005 ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

