പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം: മലയാളം പതിപ്പ്
text_fieldsപരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിെൻറ മലയാള പരിഭാഷ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പ്രകാശനം ചെയ്യുന്നു
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് പരിസ്ഥിതി ലോല മേഖല നിശ്ചയിച്ച വിജ്ഞാപനത്തിെൻറ മലയാള പരിഭാഷ പുറത്തിറക്കി.
വിജ്ഞാപനത്തിൽ പ്രാദേശിക ഭാഷയിൽ ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കണമെന്ന നിർദേശമുണ്ട്. സെൻസിബിലിറ്റി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷിലുള്ള ഗസറ്റ് പതിപ്പിനൊപ്പം മലയാള വിവർത്തനം കൂടി ഉൾപ്പെടുന്നതാണ് പുസ്തകം. മാപ്പുകളും പട്ടികകളും ചേർന്ന പതിപ്പിന് 125 രൂപയാണ് വില. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. ബത്തേരി മോഡേൺ ബുക്സാണ് വിതരണക്കാർ.

