Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതിലോല മേഖല: ആശങ്ക കനക്കുന്നു

text_fields
bookmark_border
ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​ക​സ​ന​വു​മാ​ണ് വേ​ണ്ട​തെ​ന്ന് പൊ​തു​അ​ഭി​പ്രാ​യം
പരിസ്ഥിതിലോല മേഖല: ആശങ്ക കനക്കുന്നു
cancel

ക​ൽ​പ​റ്റ: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ നി​ശ്ച​യി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ക​ര​ട് വി​ജ്‌​ഞാ​പ​നം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി തീ​രാ​നി​രി​ക്കെ, വ​യ​നാ​ട്ടി​ല​ട​ക്കം ആ​ശ​ങ്ക ക​ന​ക്കു​ന്നു. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കും​വി​ധം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ൾ നി​ർ​ണ​യി​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ള​ട​ക്കം പ്ര​തി​ഷേ​ധ രം​ഗ​ത്താ​ണ്.

വ​യ​നാ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ള​ട​ക്ക​മു​ള്ള 13 വി​ല്ലേ​ജു​ക​ളാ​ണ് വി​ജ്‌​ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. പെ​രി​യ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, തൃ​ശി​ലേ​രി, കി​ട​ങ്ങ​നാ​ട്, നൂ​ൽ​പു​ഴ, അ​ച്ചൂ​രാ​നം, ചു​ണ്ടേ​ൽ, കോ​ട്ട​പ്പ​ടി, കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, ത​രി​യോ​ട്, വെ​ള്ള​രി​മ​ല എ​ന്നി​വ​യാ​ണി​വ. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ ഏ​ഴും വൈ​ത്തി​രി താ​ലൂ​ക്കി​ൽ നാ​ലും ബ​ത്തേ​രി താ​ലൂ​ക്കി​ൽ ര​ണ്ടും വി​ല്ലേ​ജു​ക​ൾ ഇ​തി​ൽ​പ്പെ​ടു​ന്നു.

ജി​ല്ല​യി​ലെ 665 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​മി​യാ​ണ് ഇ.​എ​സ്.​എ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കി ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം, ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന ഭൂ​പ​ട​ങ്ങ​ളാ​ണ് ജൈ​വ വൈി​ധ്യ ബോ​ർ​ഡി​ന്റെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​ത്. ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 56,825.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക.

ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ആ​റാം ത​വ​ണ​യും ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ അ​വി​ട​ങ്ങ​ളി​ൽ ഖ​ന​നം, ക്വാ​റി പ്ര​വ​ര്‍ത്ത​നം, മ​ണ​ലെ​ടു​പ്പ് തു​ട​ങ്ങി​യ​വ​ക്ക് സ​മ്പൂ​ര്‍ണ നി​രോ​ധ​ന​മു​ണ്ടാ​കും. ജ​ന​ജീ​വി​ത​ത്തെ​യ​ട​ക്കം ബാ​ധി​ക്കു​ന്ന പ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കും ഒ​ഴി​കെ വ​ലി​യ തോ​തി​ലു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ടാ​കി​ല്ല. റോ​ഡ് നി​ർ​മാ​ണ​ത്തി​നും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ഏ​റെ ക​ട​മ്പ​ക​ളു​ണ്ടാ​കും. കൃ​ഷി​രീ​തി​ക​ളി​ലും വ​ൻ മാ​റ്റ​ങ്ങ​ൾ വ​രും. ടൗ​ൺ​ഷി​പ്പു​ക​ളും പു​തി​യ താ​പ വൈ​ദ്യു​ത പ​ദ്ധ​തി​ക​ളും അ​നു​വ​ദി​ക്കി​ല്ല.

ക​ര​ട് നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ വി​ജ്ഞാ​പ​നം വ​രി​ക. അ​ന്തി​മ​പ​ട്ടി​ക​യി​ലും വ​യ​നാ​ട്ടി​ലെ 13 വി​ല്ലേ​ജു​ക​ൾ ഉ​ൾ​​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും വി​ക​സ​ന​വും പ​രി​ഗ​ണി​ച്ചു​ള്ള ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നാ​ണ് പൊ​തു​അ​ഭി​പ്രാ​യം. ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കു​മെ​ന്നാ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് പ​റ​ഞ്ഞ​ത്.

വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം​; സ​മ​ര​വു​മാ​യി

ക​ർ​ഷ​ക​സം​ഘം

ക​ൽ​പ​റ്റ: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ജൂ​ലൈ 27ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്‌​ഥാ​ന സ​ർ​ക്കാ​റും വ​യ​നാ​ട് എം.​പി​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

ഇ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പ്പെ​ട്ടി​ല്ലെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ് പി. ​സു​രേ​ഷ്, സെ​ക്ര​ട്ട​റ​ല സി.​ജി. പ്ര​ത്യു​ഷ്, ട്ര​ഷ​റ​ർ എ​ൻ.​പി. കു​ഞ്ഞു​മോ​ൾ, ജെ​യി​ൻ ആ​ന്റ​ണി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​സം​ഘം ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ളി​ലും ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. തു​​ട​ർ​സ​മ​ര​മെ​ന്ന നി​ല​യി​ൽ 23ന് ​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ക​ര​ട്പ​ട്ടി​ക​യി​ലെ വി​ല്ലേ​ജു​ക​ളി​ലെ വീ​ടു​ക​ൾ ക​യ​റി​യും മ​റ്റും ഒ​രു​ല​ക്ഷം ഒ​പ്പ് ശേ​ഖ​രി​ച്ച് പ്ര ​ധാ​ന​മ​ന്ത്രി, പാ​ർ​ല​മെൻറ് അം​ഗം, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം അ​യ​ക്കും. 25ന് ​ക​ല​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യു​മു​ണ്ടാ​കും. അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത്

ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല

-എ​ൽ.​ഡി.​എ​ഫ്

ക​ൽ​പ​റ്റ: ചു​ണ്ടേ​ൽ, കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജു​ക​ളെ ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ലം​ഭാ​വം തു​ട​രു​ക​യാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​ക​ളും കാ​ർ​ഷി​ക ഭൂ​മി​ക​ളും നൂ​റു ക​ണ​ക്കി​ന് പേ​ർ ജോ​ലി​ചെ​യ്യു​ന്ന കാ​പ്പി, തേ​യി​ല എ​സ്റ്റേ​റ്റു​ക​ളും ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഭ​യ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ആ​ക്ഷേ​പം ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി അ​ടു​ത്തി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്.

അ​ഞ്ചും ആ​റും ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഇ​ട​തു​പ​ക്ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ചി​രു​ന്ന​ത്. ആ ​സ​മ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഗ്രാ​മ​സ​ഭ വി​ളി​ച്ച് ച​ർ​ച്ച ന​ട​ത്തു​ക​യും വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കാ​ൻ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​ക്കി സ​ർ​ക്കാ​റു​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തോ​ടൊ​പ്പം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പ​ട്ട മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം നി​യ​മ​സ​ഭ സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഇ​ട​തു​അം​ഗ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ത്തി​ൻ​മേ​ൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന നി​മി​ഷം ബാ​ഹ്യ​പ്രേ​ര​ണ​യി​ൽ യു.​ഡി.​എ​ഫ് ഗ്രാ​മ​സ​ഭ വി​ളി​ക്കാ​തെ മാ​റി നി​ന്നു.

ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ ഗ്രാ​മ​സ​ഭ​യു​മാ​യി മു​മ്പോ​ട്ടു​പോ​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​യോ​ഗി​ച്ച് അ​നാ​വ​ശ്യ ച​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി ത​ട​സ്സ​പ്പെ​ടു​ത്തി. ജ​ന​രോ​ഷം ശ​ക്ത​മാ​യ​പ്പോ​ൾ നി​യ​മ​പ​ര​മാ​യി കോ​ട​തി​യി​ൽ​പോ​ലും നി​ല​നി​ൽ​ക്കാ​ത്ത ജ​ന​കീ​യ​സ​ഭ വി​ളി​ച്ച് ത​ടി​ത​പ്പാ​നാ​ണ് ഭ​ര​ണ​സ​മി​തി ശ്ര​മി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഇ​ട​തു മു​ന്ന​ണി നേ​തൃ​ത്വം ന​ൽ​കും. നേ​താ​ക്ക​ളാ​യ എം. ​ജ​നാ​ർ​ദ​ന​ൻ, എം.​വി. ബാ​ബു, എ​ൻ.​ഒ. ദേ​വ​സ്യ, എ​സ്. ചി​ത്ര​കു​മാ​ർ, എം.​വി. വി​ജേ​ഷ്, കെ.​കെ. തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eco-Sensitive Zone: Concerns mount
Next Story