Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

text_fields
bookmark_border
drug raid 8979890
cancel

കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്.

780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉൽപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് റദ്ദാക്കാൻ കണിയാമ്പറ്റ പഞ്ചായത്തിന് എക്സൈസ് നിർദേശം നൽകിയിട്ടുണ്ട്.

റെയിഞ്ച് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ കൃഷ്ണൻ കുട്ടി, വി.കെ ചന്തു , ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drugs were seized from the shop
Next Story