Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാറിന്റെ രഹസ്യ അറയിൽ...

കാറിന്റെ രഹസ്യ അറയിൽ കടത്തിയ മയക്കുമരുന്ന് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കാറിന്റെ രഹസ്യ അറയിൽ കടത്തിയ മയക്കുമരുന്ന് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
cancel

മാനന്തവാടി: നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ മെത്താഫിറ്റിൻ പിടികൂടി.

കെ.എൽ 25 ജെ 0063 നമ്പർ ഹ്യുണ്ടായ് ക്രെറ്റ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു കടത്തികൊണ്ട് വന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ ആണ് പിടിച്ചത്. തിരൂരങ്ങാടി കെ. അലിയുൾ താഹിർ (29), ന്യൂ മാഹി എം. സഫനിദ് (32), പെരുമണ്ണ, എടരിക്കോട് വി.പി. സൈഫുദ്ദീൻ(35) എന്നിവരെ അറസ്റ്റ് ചെയ്തു.

പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ. അജയൻ, പ്രിവെന്റീവ് ഓഫിസർ ചാൾസ് കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.പി. മാനുവൽ ജിംസൺ, എം.ജി. രാജേഷ്, പി.കെ. ചന്ദ്രൻ, വനിത സിവിൽ എക്‌സൈസ് ഓഫിസർ പി.സി. അനില, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പി. ഷിംജിത് എന്നിവർ പങ്കെടുത്തു.

കേസിലെ ഒന്നാം പ്രതിയായ അലിയുൾ താഹിർ ബംഗളൂർ ആസ്ഥാനമായി തുണി കച്ചവടം നടത്തുന്നതിന്റെ മറവിൽ ബംഗളൂരിൽ നിന്നും വൻ തോതിൽ മയക്കുമരുന്നു വാങ്ങി കടത്തികൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് പതിവായി എത്തിച്ചുകൊടുക്കുകയാണെന്നാണ് വിവരം.

ഇയാൾക്ക് ഇത്തരത്തിൽ പരപ്പനങ്ങാടി എക്‌സൈസിലും ബംഗളൂരിലും മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്. നിലവിലെ കേസിലെ മയക്കുമരുന്നിന്റെ ഉറവിടത്തെകുറിച്ചും മറ്റു ആളുകൾക്ക് കേസിൽ ബന്ധമുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തുമെന്നു വയനാട് അസി. എക്‌സൈസ് കമീഷണർ (എൻഫോഴ്‌സ്‌മെന്റ്) ആർ.എൻ. ബൈജു അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newspolice arrestDrugs smuggledKerala News
News Summary - Drugs smuggled in secret compartment of car seized; three arrested
Next Story