ലഹരിക്കടത്ത് കൂട്ടുപ്രതി പിടിയിൽ
text_fieldsഉബൈദ്
മീനങ്ങാടി: 113.57 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ മണിക്കൂറുകൾക്കകം കൂട്ടുപ്രതിയേയും പിടികൂടി. ശനിയാഴ്ച രാവിലെ തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍, കാടാച്ചിറ, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറിൽ (24) നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിലാണ് മറ്റൊരു അറസ്റ്റ്.
കോഴിക്കോട്, പൂളക്കൂൽ, പള്ളിയത്ത്, നൊച്ചാട്ട് വീട്ടിൽ എൻ.എ. ഉബൈദിനെയാണ് (29)മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഉബൈദിന് കൈമാറാനാണ് സുഹൈർ എം.ഡി.എം.എ കടത്തിയത്. ഇയാൾ കോഴിക്കോട് ജില്ലയിലെ വിതരണക്കാരനാണ്. പേരാമ്പ്രയിൽനിന്നാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് ഉബൈദിനെ കസ്റ്റഡിയിലെടുത്തത്. കെണിയിൽ അകപ്പെട്ടെന്ന് മനസ്സിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു.

