മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsമുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാരനിൽ നിന്ന് 306 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻവീട്ടിൽ എൽ.എസ്. ഷംനുവിനെ (29) അറസ്റ്റ് ചെയ്തു. ഇയാൾ കർണാടകയിൽനിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് അധികൃതർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ വൈശാഖ്, ബിനു, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ബി.ആർ. രമ്യ, എ. അഞ്ജുലക്ഷ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

