നരിപ്പാറയിൽ വൻ ലഹരിവേട്ട: 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി
text_fieldsസുബൈർ, വർഗീസ്
പടിഞ്ഞാറത്തറ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പന്തിപ്പൊയിലിൽ നടത്തിയ പരിശോധനയിൽ നരിപ്പാറ ഭാഗത്ത് എ.കെ. സുബൈറിന്റെ (36) വീട്ടിൽ നിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താം ഫിറ്റമിനും കണ്ടെത്തി. വിപണിയിൽ ഏകദേശം 30 ലക്ഷം വരുന്ന വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. വയനാട്ടിലും മറ്റും ഹാഷിഷ് ഓയിലിന്റെ മൊത്ത വിതരണക്കാരനാണ് സുബൈർ. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ സെൻഫീർ മുഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എൻ. ശശികുമാർ, പി.ഡി. അരുൺ, കെ. റഷീദ്, മുനീറ എന്നിവർ പങ്കെടുത്തു.
പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയയാൾ പിടിയിൽ
അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസിനെയാണ് (56) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പൊലീസും പിടികൂടിയത്. ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ടി. മനോഹരന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. ഇയാളിൽ നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും ആറു ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

